INDIAN NATIONAL LEAGUE
NATIONAL YOUTH LEAGUE  
 
  PHOTO GALLERY 03/28/2024 11:58am (UTC)
   
 



1.jpg
1.jpg
EBRAHIM SULAIMAN SAIT SAHEB
2.jpg
2.jpg
SIRAJ EBRAHIM SULAIMAN SAIT SAHEB
3.jpg
3.jpg
EBRAHIM SULAIMAN SAIT SAHEB
4.jpg
4.jpg
INL LOGO
5.jpg
5.jpg
INL LOGO
2008012853910401.jpg
2008012853910401.jpg
INL STATE CONFRENCE 2005
aerwer.jpg
aerwer.jpg
INL STATE CONFRENCE 2005
audiance.jpg
audiance.jpg
INL STATE CONFRENCE 2005
babumani.jpg
babumani.jpg
INL STATE CONFRENCE 2005

<-Back

 1  2  3  4  5  6  7  8  9 10Continue -> 



These are the highest rated images in this category:

No pictures have been rated yet!


Color caption:
NormalNot rated yet
Green8 points or more
Yellow6 to 8 points
Dark yellow4 to 6 points
Orange2 to 4 points
Redless than 2 points




<= Back to overview
 
  INL- NYL- NSL -NLU-IMCC THENNALA
 
 
 
 

This site Published&Desaigne by Anas venniyoor 09447419041 (Gen Sec NYL thennala panchayath) All rights reserved 2009-10
  Welcome! www.nylthennala.page.tl
  THENNALA PANCHAYATH COMMITTEE
INDIAN NATIONAL LEAGUE

CHENAKKAL KUNCHAPPUHAJI (PRASIDENT)
HARIS CHEMMALA (VIC:PRESIDENT)
METRO BEERANKUTTY (G.SECROTRY)
ARIMBRA ALAVIKUTTY (SECRTARY)
KV MARAKKAR HAJI (TREASURER)



NATIONAL YOUTH LEAGUE

MUHAMMED KUTTY (PRESIDENT)
ABIDH K (VIC PRESIDENT)
ANAS VENNIYOOR (G.SECRETRY)
RIYAS K (SECRETRY)
RISHAL KODAKKAL (TREASURER)

EXICUTIVE COMMITTEE

IQBAL KODAKKAL
RIYAS
SHINIL KAPRAD
SAJEESH THENNALA
SIDHEEQ SP ULLATTU PARA
SABITH APPLA WEST
SHAFEEQU THENNALA


IMCC
BEERRAN (PRESIDENT)
POONDOLI HAMZA (G:SECRETRARY)




  "Mehboob -e -Millath"
News Summary [Anas venniyoor]:
Ibrahim Sulaiman Sait, one of the most prolific politician and genuine leader of our time, passed into the mercy of Allah on to, 27 April, 2005. Perhaps the demise of such an illustrious leader of Indian Muslims on the eve of the new world order targeting Muslim identity, spells a message to the Indian muslims, that they will have to plough through the coming century without the guidance of such idealistic leaders. This is enough to shake us from our slumber as we called him "Mehboob -e -Millath" Ebramin Sulaiman Sait, dies at the age of 83. His body will be buried after a solemn Janaza prayer in Bangalore. Sait Sahib was one of the greatest Muslim leaders who dedicated his life to Islam and Muslims across the globe. He was the president of the Muslim League for 40 (INL11)years and Member of the Indian Parliament for 45 years. Ebrahim Sulaiman Sait was a member of the Muslim World League (Rabita), a member of the Organisation of Islamic Conference (OIC),

President, Indian National League
Past President: Indian Union Muslim League
Elected Member of Parliment: IVth to Xth Lok Sabha - Ponnani (Kerala) constituency
President, All India Milli Council,
Father: Mohammed Sulaiman Sait
Date of Birth 3rd November, 1922
Place of Birth Bangalore (Karnataka)
Marital Status Married on 7August, 1949
Spouse's Name Yasmeen (Late)
Children:
Sons: Sulaiman (m.Nooralain) alias Khalid, Siraj m. Sadia
Daughters: Uzra Ismail, Razia Sulaiman, Tasneem Shahjahan
Educational Qualifications: B.A. St. Joseph's College, Bangalore; Inter: Brennen College, Tellichery, Kerala
Profession: Businessman, Political, Social Worker, Teacher
Former Teacher: Marimallappa H. S., Mysore
Member:All-India Cutchi Memon Federation,
Majlis-e-Mushawarat; Muslim Personal Law Board,

  ജ്വലിക്കുന്ന ഓര്‍മ്മയായ്‌ മെഹബൂബെ മില്ലത്ത്‌
1922 നവമ്പര്‍ മൂന്നിന്‌ ബാഗ്ലൂരില്‍ ജനിച്ച്‌ 2005 ഏപ്രില്‍ 27 ന്‌ അതേ ഉദ്യാന നഗരിയില്‍ വെച്ച്‌ അന്ത്യശ്വാസം വലിക്കുന്നതിനിടയില്‍ ഒരു സമുദായത്തിെ‍ന്‍ ഹൃദയതുടിപ്പുകള്‍ തൊട്ടറിഞ്ഞ്‌ ലോകത്തോളം വളര്‍ന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട്‌ എന്ന സിംഹഗര്‍ജനം നിലച്ചിട്ട്‌ ഇന്നേക്ക്‌ 3വര്‍ഷം തികയുന്നു.
കൗമാര പ്രായത്തില്‍ മുഹമ്മദലി ജിന്ന, ഫസലുല്‍ ഹഖ്‌, ലിയാഖത്‌ അലിഖാന്‍ തുടങ്ങിയ അക്കാലത്തെ സമുദായ രാഷ്ട്രീയ രംഗത്തെ പ്രതാപികളോടൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത്‌ ബാലപാഠങ്ങള്‍ അഭ്യസിച്ച്‌ ഇസ്മായില്‍ സാഹിബ്‌, സീതി സാഹിബ്‌, പോക്കര്‍ സാഹിബ്‌, ഉപ്പി സാഹിബ്‌, സത്താര്‍ സേട്ട്‌ തുടങ്ങിയ ഉന്നതശീര്‍ഷരുടെ ഗുരുത്വം സ്വീകരിച്ച്‌, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍ സി.എച്ച്‌ തുടങ്ങിയ സമുദായ സ്നേഹികളുടെ മുി‍ല്‍നിന്ന്‌ പടനയിച്ച സേട്ടു സാഹിബിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ കാതല്‍ മേല്‍പറഞ്ഞ മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു. പത്തോളം രാജ്യങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനങ്ങളില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പ്രതിനിധിയായി സംബന്‍ധിക്കുകയും ആള്‍ ഇന്ത്യാ പേഴ്സനല്‍ ലോബോര്‍ഡ്‌, മില്ലികൗണ്‍സില്‍ തുടങ്ങിയവയുടെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, 93 ല്‍ ചിക്കാഗോയില്‍ ചേര്‍ന്ന ലോക മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുകയും, പത്തോളം പ്രധാനമന്ത്രിമാര്‍കൊപ്പം പ്രവര്‍ത്തിക്കുകയും, നീണ്ട മുപ്പത്തിയഞ്ച്‌ വര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ കാവലാളായി പോരാടുകയും ചെയ്ത സേട്ടുസാഹിബ്‌ സേവന പാന്‍ഥാവില്‍ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നപ്പോഴും മുറുകെപിടിച്ച ചില നിലപാടുകള്‍ ആവേശത്തോടെയല്ലാതെ പുതുതലമുറക്ക്‌ ഓര്‍ക്കാനാവില്ല.
അടിയന്തിരാവസ്ഥാ കാലത്ത്‌ രാജ്യത്തെസാമുദായിക നേതാക്കളില്‍ പലരേയും പോലീസ്‌ വേട്ടയാടിയപ്പോള്‍, ഉരുക്ക്‌ വനിതയായ ഇന്ദിരഗാന്‍ധിയുടെ മുന്നില്‍ ചെന്ന്‌ താന്‍ അടിയന്തിരാവസ്ഥക്കും നിര്‍ബന്‍ധ വന്‍ധീകരണത്തിനും എതിരാണെന്നും അത്കൊണ്ട്‌ ഒന്നുകില്‍ തന്നെയും അറസ്റ്റ്‌ ചെയ്യണം അല്ലെങ്കില്‍ നിങ്ങള്‍ അറസറ്റ്്‌ ചെയ്ത്‌ ജയിലിലടച്ച മുസ്ലിം നേതാക്കളെ വിട്ടയക്കണമെന്നും ഉറക്കെ വിളിച്ച്‌ പറഞ്ഞതും, ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ഫാസിസ്റ്റുകള്‍ തല്ലിതകര്‍ത്തപ്പോള്‍ അഗ്നി സ്ഫുലിക്കുന്ന കണ്ണുകളോടെ പ്രധാനമന്ത്രിയായ നരസിംഹ റാവുവിന്റെ മുഖത്ത്‌ നോക്കി താങ്കള്‍ ഇന്ത്യന്‍ മുസ്ലിംകളെ വഞ്ചിച്ചിരിക്കുന്നുവെന്നും ഇനി ഒരുനിമിഷം ഈ കസേരയിലിരിക്കാന്‍ താങ്കള്‍ക്ക്‌ യോഗ്യതയില്ലായെന്നും റാവുവിെ‍ന്‍ മുഖത്ത്‌ നോക്കി ആക്രോശിച്ചതും, ശരീഅത്ത്‌ വിവാദം കത്തിപടര്‍ന്നപ്പോള്‍ ഒരു കയ്യില്‍ ഇന്ത്യന്‍ ഭരണഘടനയും മറുകയ്യില്‍ പരിശുദ്ധ ഖുര്‍ആനും ഉയര്‍ത്തി പിടിച്ച്‌ ഭരണഘടന ഉറപ്പ്‌ തരുന്ന അവകാശങ്ങള്‍ വകവെച്ച്‌ തരുന്നില്ലെങ്കില്‍ പരിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടടക്കി പിടിച്ച്‌ മരിച്ച്‌ വീഴാനാണ്‌ എന്റെ സമുദായം ആഗ്രഹിക്കുന്നത്‌ എന്ന്‌ പാര്‍ലമെന്റില്‍ വിളിച്ച്‌ പ്‌റഞ്ഞതും സേട്ട്‌ സാഹിബിന്‌ മാത്രം സാധിച്ച പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ചിലത്‌ മാത്രം.
അത്യുന്നതങ്ങളില്‍ വിരാജിച്ചപ്പോള്‍ അഹങ്കരിക്കാതിരിക്കുകയും, ജീവിത സായാഹ്നത്തില്‍ താന്‍ വിശ്വസിച്ച്‌ വളര്‍ത്തി വലുതാക്കിയവര്‍ തന്നെ പിന്നില്‍ നിന്നും തിരിഞ്ഞ്‌ കുത്തിയപ്പോള്‍ അവരെ വെറുക്കാതിരിക്കുകയും ചെയ്ത മാതൃകാപുരുഷന്‍.., നീണ്ട ഏഴ്‌ പതിറ്റാണ്ടിന്റെ സംഭവബഹുലമായ രാഷ്ട്രിയ ജീവിതത്തിനിടയില്‍ അഴിമതിയുടേയും അധാര്‍മ്മികതയുടേയും സംശയത്തിന്റെ നിഴലില്‍ പോലും വരാതെ സംശുദ്ധ രാഷ്ട്രീയത്തിന്റെ പരിശുദ്ധി മരണം വരേ കാത്ത്‌ സൂക്ഷിച്ച സാത്വിക ആചാര്യന്‍.., എതിരാളികളെപോലും അകമഴിഞ്ഞ്‌ സ്നേഹിക്കുന്നതോടൊപ്പം ആദര്‍ശ വീഥിയില്‍ വിട്ട്‌വീഴ്ച്ചയില്ലാതെ പടനയിച്ച സൂര്യതേജസ്‌.., വര്‍ഗീയഫാസിസം താണ്‍ഡവ നൃത്തമാടിയ ഉത്തരേന്ത്യന്‍ തെരുവോരങ്ങളിലൂടെ സാന്ത്വനമന്ത്രവുമായി പത്രക്കാരുടേയും പട്ടാളത്തിന്റേയും അകമ്പടിയില്ലാതെ നിര്‍ഭയം സഞ്ചരിച്ച്‌ മുറാദാബാദിലും മലപ്പുറത്തും അടിച്ചമര്‍ത്തപ്പെടുന്ന സമുദായമക്കളുടെ കണ്ണുനീരിന്റെ വേദന ഒന്നായി കാണാന്‍ പഠിപ്പിച്ച മനുഷ്യസ്നേഹി..,
തന്റെ സമുദായത്തിന്റെ ജീവല്‍പ്രശ്നങ്ങളില്‍ പ്രതികരിക്കുമ്പോള്‍ വികാരങ്ങളെ അടക്കിനിര്‍ത്താനാവാതെ പലപ്പോഴും പൊട്ടിതെറിച്ചിരുന്ന നിഷ്കളങ്ക ഹൃദയമുള്ള സമുദായത്തിന്റെ തോഴന്‍.., സ്വന്തം വിശ്വാസ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച്‌ ജിവിക്കുന്നതാണ്‌ തന്നെ പലരും ഫണ്ടമെന്റലിസ്റ്റ്‌ എന്ന്‌ വിളിക്കാന്‍ കാരണമെങ്കില്‍ അതില്‍ അഭിമാനിക്കുന്നു എന്ന്‌ പരസ്യമായി പറയാന്‍ ആര്‍ജവം കാട്ടിയ വിശ്വാസത്തിന്റെ പ്രതീകം.., നീണ്ട മൂന്നരപതിറ്റാണ്ട്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ അംഗമായ ഇബ്രാഹീം സുലൈമാന്‍ സേട്ട്‌ എന്ന വയോധികന്‍ ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ മേല്‍പറഞ്ഞ കുറേ വിശേഷണങ്ങള്‍ക്കപ്പുറം സ്വന്തമായി എസ്‌.ടി.ഡി സൗകര്യമുള്ള ഒരു ടെലഫോണ്‍ പോലും ഉണ്ടായിരുന്നില്ല എതിന്‌ കാലം സാക്ഷി.
അധികാരത്തിന്റെ ശീതളഛായയില്‍ ലഭ്യമാവുന്ന ചെറിയ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിപോലും ഏത്‌ ചേറിലും മുങ്ങിതാഴാന്‍ ഓടിനടക്കുന്ന വര്‍ത്തമാനകാല സമുദായ തമ്പുരാക്കള്‍ക്ക്‌ അത്കൊണ്ട്‌ തന്നെ സേട്ട്‌ സാഹിബ്‌ വല്ലാത്ത ശകുനം മുടക്കിയായിരുന്നു.
ഡല്‍ഹിയില്‍ അരങ്ങേറിയ കപട നാടകങ്ങള്‍ക്കൊടുവില്‍ ചിലര്‍ പ്രചരിപ്പിച്ച പോല തനിക്ക്‌ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തോട്‌ യാതൊരു വൈരാഗ്യ ബുദ്ധിയും ഇല്ലെന്നും മറിച്ച്‌ ബാബരി പള്ളി പൊളിക്കാന്‍ അി‍റഞ്ഞ്കൊണ്ട്‌ ഒത്താശ ചെയ്ത്‌ കൊടുത്ത റാവുവിനോട്‌ രാജിയാവാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും തീര്‍ത്ത്‌ പറഞ്ഞതിെ‍ന്‍ പേരില്‍ മാത്രം, അധികാരത്തിന്റെ മത്ത്‌ തലക്ക്‌ പിടിച്ച ഒരുകൂട്ടം ഒറ്റുകാര്‍ ചേര്‍ന്ന്‌ കുല്‍സിത ശ്രമങ്ങളിലൂടെ പതിറ്റാണ്ടുകളായി തെ‍ന്‍ ജീവിതം തന്നെ സമര്‍പ്പിച്ച്‌ സേവിച്ച പാര്‍ട്ടിയില്‍ നിന്നും നിഷ്കരുണം പുറത്തെറിഞ്ഞപ്പോഴും ആരോടും പരിഭവമില്ലാതെ തകര്‍ന്ന നെഞ്ചുമായി വീട്ടിലേക്ക്‌ തിരിച്ച്‌ നടന്ന വന്ദ്യവയോധികന്റെ നിഷ്കളങ്കത ദര്‍ശിക്കുന്നതിലും പലരും പിശുക്ക്‌ കാണിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ രൂപീകരിച്ച ശേഷം ആദ്യമായി സൗദിഅറേബ്യ സന്ദര്‍ശിച്ച സേട്ടുസിഹിബ്‌, ജിദ്ദയില്‍ രണ്ട്‌ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാത്രി തായിഫില്‍ മറ്റൊരു പരിപാടിയിലും കൂടി പങ്കെടുത്ത്‌ തിരിച്ച്‌ മക്കയില്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ എത്തുമ്പോള്‍ സമയം രാത്രി രണ്ട്‌ മണി, സേട്ട്സാഹിബിന്റെ നിര്‍ദ്ദേശ പ്രകാരം തൊട്ടടുത്തമുറിയില്‍ അദ്ദേഹത്തെ സുഭി നമസ്കാരത്തിന്‌ ഹറം ശരീഫിലേക്ക്‌ വിളിച്ചുണര്‍ത്തി കൊണ്ട്‌ പോകുതിന്‌ എന്നെയും സുഹൃത്തിനേയും ചുമതല ഏല്‍പ്പിച്ച ശേഷമാണ്‌ ജിദ്ദയില്‍ നിന്നുള്ള നേതാക്കള്‍ തിരിച്ച്‌ പോയത്‌, ക്ഷീണത്തിന്റെ ആധിക്യം കൊണ്ട്‌ കിടന്ന നിമിഷത്തില്‍ തന്നെ ഉറങ്ങിപോയ ഞങ്ങള്‍ വാതിലിള്‍ ശക്തമായ മുട്ട്‌ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌, വാതില്‍ തുറന്ന്‌ നോക്കുമ്പോള്‍ കേവലം രണ്ട്‌ മണിക്കൂര്‍ മാത്രം ഉറങ്ങി എണീറ്റ്‌ കുളിച്ച്‌ വസ്ത്രംമാറി മുന്നി0 നില്‍ക്കുന്ന സേട്ട്സാഹിബ്‌. പിന്നെ പിതൃതുല്ല്യമായ സ്നേഹവായ്പോടെ ഞങ്ങളോടായി പറഞ്ഞു സുഭി ബാങ്ക്‌ വിളിക്കാറായി പള്ളിയില്‍ പോവേണ്ടെ മക്കളെ എന്ന്‌.., ഞൊടിയിടയില്‍ കുളിച്ച്‌ വസ്ത്രം മാറി സേട്ട്സാഹിബിെ‍ന്‍ കരം പിടിച്ച്‌ പരിശുദ്ധ ഹറമിലേക്ക്‌ നടക്കുമ്പോള്‍ ദിവസങ്ങളോളം ഉറക്കമില്ലാതെ യാത്രാ ക്ഷീണം കൊണ്ട്‌ അവശനായ എഴുപതിലെത്തി നില്‍ക്കുന്ന ഒരു വന്ദ്യവയോധികന്റെ വിശ്വാസ ദാര്‍ഷ്ട്യത്തിന്റെ തിളങ്ങുന്ന ആവേശത്തിന്‌ മുന്‍പില്‍ നിറകണ്ണുകളോടെ തലകുനിഞ്ഞ്‌ പോയിരുന്നു...,
അചഞ്ചലമായ ദൈവ വിശ്വാസം തന്നെയാണ്‌ കഠിനമായ വഴിത്താരകള്‍ തിരഞ്ഞെടുത്ത്‌ മുന്നേട്ട്‌ ഗമിക്കാന്‍ ആ മഹാനുഭാവന്‌ പ്രചോദനമായത്‌, അത്‌ കൊണ്ട്‌ തന്നെ സേട്ട്‌ സാഹിബിന്‌ പകരം വെക്കാന്‍ മറ്റൊരാള്‍ സമുദായത്തിന്‌ ഇന്നില്ല.. അധികാര സിംഹാസനങ്ങളോട്‌ സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്കായി നിരന്തരം കലഹിച്ച മെഹബൂബെ മില്ലത്തിന്റെ പരലോകം പ്രകാശപൂരിതമാവട്ടെ എന്ന്‌ പതിനായിങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുന്നു..


തയ്യാറാക്കിയ്യത്

റിഷാല് കൊടക്കല്ല്

  INFORMATION
This site Published&Desaigne by Anas venniyoor 09447419041
(Gen Sec NYL thennala panchayath)
All rights reserved 2009-10

NATIONAL YOTH LEAGUE This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free